corporation

തൃശൂർ : കോൺഗ്രസ് അവിശ്വാസ പ്രമേയത്തിൽ കോർപറേഷൻ ഭരണം താഴെ വീഴുമോ ?. വീണാൽ ഉയർത്തെഴുന്നേൽക്കാനുള്ള തന്ത്രം മെനഞ്ഞ് എൽ.ഡി.എഫ്. തിരുവില്വാമലയ്ക്ക് പകരം വീട്ടാനുള്ള അവസരം കാത്ത് ബി.ജെ.പി. 15 ന് മേയർക്കെതിരെയും ഡെപ്യുട്ടി മേയർക്കെതിരെയും അവിശ്വാസം പരിഗണനയ്‌ക്കെടുക്കുമ്പോൾ അന്തിമ വിജയം ആർക്കെന്നത് പ്രവചനാതീതം.
ഭൂരിപക്ഷം വരുന്ന പ്രതിപക്ഷ കൗൺസിലർമാരെ അവഹേളിക്കുന്ന വിധത്തിൽ സി.പി.എമ്മിലെ ഒരു വിഭാഗം നിലപാടെടുത്തതാണ് പ്രശ്‌നങ്ങൾ സങ്കീർണമാക്കിയതെന്ന് ഇടതുമുന്നണിയിൽ വിമർശനമുണ്ട്. പ്രതിപക്ഷനിർദ്ദേശം പൂർണമായും തള്ളിക്കളയുകയും അവർക്കു വോട്ടിംഗ് അവകാശം പോലും തുടർച്ചയായി നിഷേധിക്കുകയും ചെയ്തു. മേയറുടെ ചേംബർ മോടിപിടിപ്പിക്കുന്നതിനായി ഒറ്റ പ്രവൃത്തി വ്യത്യസ്ത നിർമാണങ്ങളായി ചിത്രീകരിച്ച് പല കരാറുകളായി മുറിച്ചു നൽകിയെന്നും പ്രതിപക്ഷ വിമർശനമുണ്ടായി. ഇതിലും പ്രതിപക്ഷത്തെ വിലവയ്ക്കാതെയായിരുന്നു ഭരണപക്ഷത്തിന്റെ ഇടപെടലുകൾ.
തിരുവില്വാമല പഞ്ചായത്തിൽ ഈയിടെ ബി.ജെ.പിയുടെ പ്രസിഡന്റിനെ വീഴ്ത്താൻ സി.പി.എം മുൻകൈയെടുത്ത് കരുനീക്കിയതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. തുടർന്ന് സി.പി.എമ്മിനെതിരെ അവിശ്വാസനീക്കമുണ്ടായാൽ സഹകരിക്കാൻ ബി.ജെ.പി. തീരുമാനിച്ചു. എന്നാൽ സംസ്ഥാന നേതൃത്വവുമായി സംസാരിച്ച ശേഷമേ അന്തിമതീരുമാനമെടുക്കൂ. പുതിയ കൗൺസിൽ വന്നശേഷം ജില്ലാനേതൃത്വം നേരിട്ട് ഇടപെട്ടാണ് തീരുമാനങ്ങളെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസുമായി ഒരു കൂട്ടുകെട്ടും വേണ്ടായെന്നാണ് തീരുമാനമെങ്കിൽ വിട്ടുനിൽക്കും.

മറുതന്ത്രം മെനഞ്ഞ് സി.പി.എം

അവിശ്വാസം പാസായാലും പിന്നീട് നടക്കുന്ന മേയർ, ഡെപ്യുട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ സ്ഥാനം നിലനിറുത്തുന്നതിനുള്ള തന്ത്രങ്ങളാണ് സി.പി.എം മെനയുന്നത്. കോൺഗ്രസിൽ തന്നെ വിള്ളലുണ്ടാക്കാനുള്ള നീക്കം നടക്കുന്നതായും വിവരമുണ്ട്. നിലവിൽ കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എം.കെ.വർഗീസിനെ മേയറാക്കിയാണ് ഭരണം മുന്നോട്ട് പോകുന്നത്. പല കാര്യങ്ങളും മേയറുമായി വിയോജിപ്പുകൾ ഉണ്ടെങ്കിലും അതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് എൽ.ഡി.എഫ് മുന്നോട്ട് പോകുന്നത്.

ഭ​ര​ണം​ ​അ​ട്ടി​മ​റി​ക്കാൻ കോൺഗ്രസ് ​ശ്ര​മം​ ​

തൃ​ശൂ​ർ​ ​:​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഭ​ര​ണം​ ​അ​ട്ടി​മ​റി​ക്കാ​നു​ള്ള​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ശ്ര​മം​ ​ജ​ന​ങ്ങ​ളോ​ടു​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ​എ​ൽ.​ഡി.​എ​ഫ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.​ ​കോ​ർ​പ​റേ​ഷ​നി​ൽ​ ​ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​ ​കോ​ൺ​ഗ്ര​സും​ ​യു.​ഡി.​എ​ഫും​ ​അ​വി​ശ്വാ​സ​ ​പ്ര​മേ​യം​ ​എ​ങ്ങി​നെ​ ​പാ​സാ​ക്കി​യെ​ടു​ക്കു​മെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ​എ​ൽ.​ഡി.​എ​ഫ്.​ ​ജ​ന​ഹി​ത​മ​നു​സ​രി​ച്ചു​ള്ള​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​ ​ജ​ന​ങ്ങ​ളു​ടെ​ ​വി​ശ്വാ​സം​ ​നേ​ടി​യാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​ഭ​ര​ണം​ ​മു​ന്നോ​ട്ട് ​കൊ​ണ്ടു​പോ​വു​ന്ന​ത്.​ ​വ​ഴി​വി​ട്ട​ ​മാ​ർ​ഗ്ഗ​ങ്ങ​ളി​ലൂ​ടെ​യും​ ​കൃ​ത്രി​മ​ത്വ​ത്തി​ലൂ​ടെ​യും​ ​ഭ​ര​ണം​ ​അ​ട്ടി​മ​റി​ക്കാ​മെ​ന്നാ​ണോ​ ​കോ​ൺ​ഗ്ര​സ് ​ക​രു​തു​ന്ന​ത് ​?.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​-​ജി​ല്ലാ​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്ക​ണം.​ ​ക​ഴി​ഞ്ഞ​ ​ത​ദ്ദേ​ശ​-​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​ദ​യ​നീ​യ​മാ​യി​ ​പ​രാ​ജ​യ​പ്പെ​ട്ട​ ​കോ​ൺ​ഗ്ര​സ് ​അ​ധി​കാ​രി​കൊ​തി​ ​മൂ​ത്ത് ​ന​ട​ത്തു​ന്ന​ ​നീ​ക്ക​ങ്ങ​ൾ​ ​തി​രി​ച്ച​റി​യ​ണ​മെ​ന്ന് ​എ​ൽ.​ഡി.​എ​ഫ് ​ജി​ല്ലാ​ ​ക​ൺ​വീ​ന​ർ​ ​എം.​എം.​വ​ർ​ഗ്ഗീ​സ് ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.