kouth-uts-avam
പഴയന്നൂർ നീലിച്ചിറയിലെ കൊയ്ത്തുത്സവം മന്ത്രി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചേലക്കര: ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് പഴയന്നൂർ നീലിച്ചിറയിൽ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ നെൽക്കൃഷിയിൽ നൂറുമേനി വിളവ്. നീലിച്ചിറ പാടശേഖരത്തിലെ 50 ഏക്കർ ഭൂമിയിലാണ് ഡ്രോൺ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നെൽക്കൃഷിയിറക്കിയത്. നീലിച്ചിറ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കൊയ്ത്തുത്സവം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന വ്യാപന മേധാവി ഡോ. ജയശ്രീ കൃഷ്ണൻകുട്ടി, കേരള കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ.സക്കീർ ഹുസൈൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കൊയ്‌ത്തൊഴിഞ്ഞ പാടശേഖരത്തിൽ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പയറുവർഗ വിളകളുടെ ക്ലസ്റ്റർ പ്രദർശനത്തോട്ടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് നിർവഹിച്ചു. പരിപാടിയുടെ പദ്ധതി വിശദീകരണം ഡോ. സുമ നായർ (കൃഷി വിജ്ഞാന കേന്ദ്രം, മേധാവി) നടത്തി. ഡോ. പ്രദീപ് കുമാർ.പി. (ജനറൽ കൗൺസിൽ അംഗം കെ.എ.യു), ഷീബ ജോർജ് (കൃഷി അസിസ്റ്റന്റ് ഡയറക്ടർ, പഴയന്നൂർ ബ്ലോക്ക്), കൃഷി വിജ്ഞാന വ്യാപന മേധാവി ഡോ. ജയശ്രീ കൃഷ്ണൻകുട്ടി, ഡോ. അനീന ഇ.ആർ എന്നിവർ സംസാരിച്ചു.