കയ്പമംഗലം: സംസ്ഥാന ഫിഷറിസ് വകുപ്പ് നടപ്പാക്കുന്ന പുനർഗേഹം പദ്ധതി കയ്പമംഗലം മണ്ഡലത്തിൽ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. ഉപഭോക്താക്കൾക്ക് ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് പദ്ധതിയെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ പറഞ്ഞു. നടപടിക്രമം പൂർത്തിയാക്കാത്തവരുടെ പ്രശ്‌നങ്ങൾ കണ്ടെത്തി പഞ്ചായത്ത് പ്രസിഡന്റുമാരുടെയും, ബന്ധപ്പെട്ട വാർഡ് മെമ്പർമാരുടെയും, ഉദ്യോഗസ്ഥരുടെയും, ഹെൽപ്പ് ഡെസ്‌ക് അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനത്തോടെ 20ന് മുമ്പായി പദ്ധതി പൂർത്തീകരിക്കാൻ എം. എൽ.എ ആവശ്യപ്പെട്ടു.

പെരിഞ്ഞനം പഞ്ചായത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ വിനീത മോഹൻദാസ്, ശോഭന രവി, വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങൾ, പി. സുജാത, അബ്ദുൾ നാസർ, സനേഹദത്ത്, ജയന്തി, ആർ.ആർ. രാധാകൃഷ്ണർ, മിനി, സുകന്യ ടീച്ചർ, ഷിബിൻ, മാജാ ജോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.