കയ്പമംഗലം: അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ റൂറൽ പാെലീസിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന സ്ത്രീ ശാക്തീകരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം 9ന് ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. സ്‌കൂളിലെ അൺ എയിഡഡ് വിഭാഗം സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 11.30ന് ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രേ നിർവഹിക്കും. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിലെ അഡ്വ. എൻ. റീന ജോൺ ക്ലാസ് നയിക്കും. തുടർന്ന് നടക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് ഒ.എ. ബാബു നേതൃത്വം നൽകും.