വടക്കാഞ്ചേരി: ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറി തിരഞ്ഞെടുപ്പിൽ പുരോമന മുന്നണി വൻവിജയം നേടി. വി. മുരളിയെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. ജി. സത്യൻ (സെക്രട്ടറി), ലിസി കൊര (വൈസ് പ്രസിഡന്റ്), എൻ.വി. അജയൻ (ജോ.സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ. പി. ശങ്കരനാരായണൻ, കെ.ഒ. വിൻസെന്റ്, പി.കെ. സുബ്രഹ്മണ്യൻ, എ.എം. മഹേഷ്, പി.കെ. സദാനന്ദൻ, എം.കെ. ഉസ്മാൻ, എം ശങ്കരനാരായണൻ എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.