വടക്കാഞ്ചേരി: മുള്ളൂർക്കര തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ആഘോഷങ്ങൾക്ക് മുന്നോടിയായി നടക്കുന്ന കൊടിയേറ്റ് ക്ഷേത്രത്തിൽ നടന്നു. മാർച്ച് 13നാണ് വേല ആഘോഷം. ദിവസവും തോൽപ്പാവകൂത്ത്, കളമെഴുത്ത്, കളംപൂജ എന്നിവ ഉണ്ടാകും. പറവെക്കാനായി ക്ഷേത്രത്തിൽ സൗകര്യം ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. വിവിധ ദിവസങ്ങളിലായി ചാക്യാർക്കൂത്ത്, ഭക്തിഗാനമേള, നൃത്തം, തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. വേല ദിവസം രാവിലെ 8.30 ന് ആറാട്ട് എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 2.30 ന് പഞ്ചവാദ്യത്തോടെ വേല എഴുന്നള്ളിപ്പ്, ദേവസ്വം പൂരത്തിന് ശേഷം തിറ, പൂതൻ, ആണ്ടി, പാക്കനാർ, വേല, ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പ്, രാത്രി തായമ്പക, 14 ന് പുലർച്ചെ ആറാട്ട്, ദേവിയുടെ തിടമ്പേറ്റി ക്ഷേത്ര പ്രദക്ഷിണം, കൊടിയിറക്ക് എന്നിവയാണ് പരിപാടികൾ.