ramlath

കൊടുങ്ങല്ലൂർ: സ്വയം ആർജ്ജിച്ചെടുത്ത കരുത്തിൽ കുടുംബം പോറ്റാൻ പണി ചെയ്യുകയാണ് കോട്ടപ്പുറം മാർക്കറ്റിലെ ചുമട്ട് തൊഴിലാളി റംലത്ത്. മാർക്കറ്റുകളിൽ കയറ്റിറക്ക് പതിവായി നടത്താൻ പുരുഷന്മാർക്കേ കഴിയൂവെന്ന പുരുഷബോധത്തെ വെല്ലുവിളിച്ചാണ് റംലത്ത് തൊഴിലിനിറങ്ങിയത്. കോട്ടപ്പുറം മേനക തീയറ്ററിനരികിൽ താമസിക്കുന്ന കാടാപറമ്പത്ത് സഹീറിന്റെ ഭാര്യ റംലത്ത് ഏഴ് വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് പക്ഷാഘാതം പിടിപെട്ട് ശയ്യാവലംബിയായതോടെയാണ് ജോലി തേടിയിറങ്ങിയത്.

അഞ്ച് മക്കളടക്കമുള്ള കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ ഒടുവിൽ റംലത്ത് ചുമട്ടുതൊഴിലാളിയായി. ഭർത്താവിന്റെ ചികിത്സാച്ചെലവും കുട്ടികളുടെ പഠനച്ചെലവും താങ്ങാനാവാതെയാണ് തൊഴിൽ അന്വേഷിച്ച് ഇറങ്ങിയത്. ഒന്നര വർഷം ദുബായിൽ ജോലി ചെയ്തു. പിന്നീട് നാട്ടിൽ ബജിക്കട നടത്തി. അതൊന്നും കാര്യമായ വരുമാനമുണ്ടാക്കിയില്ല. ഇതേത്തുടർന്നാണ് ആശ്രിത നിയമനത്തിൽ മാർക്കറ്റിൽ ചുമട്ട് തൊഴിലാളിയായത്. ഇതിനിടയിൽ ഭർത്താവ് സഹീർ മരിച്ചു. മാർക്കറ്റിൽ പലവ്യഞ്ജന കയറ്റിറക്കലിന് 50 ഓളം തൊഴിലാളികളാണുള്ളത്. ഇവരിൽ ഒരാളായി റംല മാറിക്കഴിഞ്ഞു. മൂന്ന് വർഷമാകുന്നു റംലത്ത് ചുമടെടുക്കാൻ തുടങ്ങിയിട്ട്. 50 കിലോ തൂക്കമുള്ള നിറച്ച ചാക്കുകളാണ് ലോറിയിൽ വരുന്നത്.

ആദ്യമാദ്യം തലവേദനയും തലക്കറക്കവും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. നിവൃത്തിയില്ലാതെ ജോലി തുടർന്നതോടെ അതെല്ലാം പതുക്കെ വിട്ടുമാറി

റംലത്ത്