ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ജലപരിശോധന ലാബ് ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തനമാരംഭിച്ചു. ഗുരുവായൂർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ചാണ് ജലപരിശോധന ലാബ് തുടങ്ങിയത്. ജലപരിശോധന ലാബിന്റെ ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിച്ചു. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ്, ഹരിതകേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി.എസ്. ജയകുമാർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എ.എസ്. മനോജ്, എ. സായിനാഥൻ, നഗരസഭാ സെക്രട്ടറി ബീന എസ്. കുമാർ, സ്‌കൂൾ പ്രിൻസിപ്പൽ എം.എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ ജ്യോതി രവീന്ദ്രനാഥ്, സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് പി.വി. ബദറുദ്ദീൻ, കൗൺസിലർമാർ, നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.