thangal

തൃശൂർ: അന്തരിച്ച മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിച്ച് തൃശൂർ പൗരാവലി. മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചനയോഗം തങ്ങളെകുറിച്ചുള്ള സാംസ്‌കാരിക നഗരിയുടെ ഓർമകളുടെ വിരുന്ന് കൂടിയായി. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ടി.എ അഹമ്മദ് കബീർ , ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ , ബിഷപ് ടോണി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്‌കുമാർ , പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്‌കുമാർ , മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് , ജില്ലാ ജനറൽ സെക്രട്ടറി പി.എം.അമീർ, ട്രഷറർ എം.പി കുഞ്ഞിക്കോയതങ്ങൾ, ഇ.പി കമറുദ്ദീൻ, ടി.ജെ സനീഷ്‌കുമാർ എം.എൽ.എ, എം.പി വിൻസെന്റ്, അഡ്വ. ജോസഫ് ടാജറ്റ് തുടങ്ങിയവർ സംസാരിച്ചു.