photo
പ്രസിഡന്റ് വി. സുകുമാരൻ

ഗുരുവായൂർ: പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പരിഷ്‌കരണ രേഖ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സി.പി.എം കൂത്തുപറമ്പ് രക്തസാക്ഷികളോട് മാപ്പ് പറയണമെന്ന് ടി.എൻ. പ്രതാപൻ എം.പി. കെ.പി.എസ്.ടി.എ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 30 വർഷം മുമ്പ് യു.ഡി.എഫ് മുന്നോട്ടുവച്ച ആശയത്തിലേക്കുള്ള സി.പി.എമ്മിന്റെ 'യു ടേണാണ്' പിണറായി വിജയൻ അവതരിപ്പിച്ച രേഖയെന്നും എം.പി പറഞ്ഞു. യുദ്ധ വിരുദ്ധ പ്രതിജ്ഞക്കും എം.പി നേതൃത്വം നൽകി. ജില്ലാ പ്രസിഡന്റ് കെ.സി. റെജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം. സലാവുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. കെ- ടെറ്റ് നേടാനുള്ള കാലപരിധി വർധിപ്പിക്കുക, അദ്ധ്യാപക നിയമന അംഗീകാരം സമയബന്ധിതമായി പൂർത്തിയാക്കുക, ഉച്ചഭക്ഷണത്തിനുള്ള തുക കലോചിതമായി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ പ്രമേയത്തിലൂടെ ഉന്നയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.കെ. ജോർജ്, എൻ. ജയപ്രകാശ്, ടി.എ. ഷാഹിദ, കെ.പി.എ. റഷീദ്, മിസ്‌റിയ മുസ്താഖലി എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. സാജു ജോർജ്, എം.കെ. സൈമൻ, കെ.കെ. ശ്രീകുമാർ, വി.പി. ഹരിഹരൻ, ജോഷി വടക്കൻ, സി.ജെ. റെയ്മണ്ട്, സി.ആർ. ജീജോ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. സുകുമാരൻ (പ്രസിഡന്റ്.), എൻ.ആർ. അജിത്ത് പ്രസാദ് (സെക്രട്ടറി.), ആന്റോ പി. തട്ടിൽ (ട്രഷറർ.).