വെള്ളാങ്ങല്ലൂർ: ബ്രാലം കമ്പനിപ്പടിയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് സി.പി.ഐ ബ്രാലം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ കമ്മിറ്റി മെമ്പർ സി.സി. വിപിൻചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുജനബാബു അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഇ.ആർ. വിശ്വേശരൻ റിപ്പോർട്ട് അവതരിപ്പിച്ചു. വി.വി. ജലീൽ രക്തസാക്ഷിത്വ പ്രമേയവും എ.എസ്. വരുൺ ഗോകുൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.പി. സുഭാഷ്, സുരേഷ് പണിക്കശ്ശേരി, എ.എസ്. സുരേഷ് ബാബു, വി.വി. ഇസ്മാലി എന്നിവർ സംസാരിച്ചു. കെ.വി. സുബ്രഹ്മണ്യൻ പതാക ഉയർത്തി. എ.എസ്. വരുൺഗോകുലിനെ സെക്രട്ടറിയായും പി.എം. നൗഫലിനെ അസിസ്റ്റന്റ് സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു.