പാവറട്ടി: യുക്രെയിനിൽ നിന്നെത്തിയ എളവള്ളി ഉല്ലാസ് നഗറിനുസമീപത്തുള്ള കാഞ്ഞിരത്തിങ്കൽ വിൻസെന്റിന്റെ മക്കളെ മുരളി പെരുനെല്ലി എം.എൽ.എ സന്ദർശിച്ചു. ഓഡേസയിൽ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായ ക്ലിന്റ റോസ് വിൻസെന്റും ഇവാനോ ഫ്രാങ്കിസ്‌കിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായ അന്ന റോസ് വിൻസെന്റുമാണ് യുക്രെയിനിൽ നിന്ന് എത്തിയത്. മുരളി പെരുനെല്ലി എം.എൽ.എ, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ്, ടി.കെ. ചന്ദ്രൻ, പി.വി. അശോകൻ, ജനപ്രതിനിധികൾ എന്നവരുമായി അവരുടെ വീട്ടിലെത്തി വിശേഷങ്ങൾ പങ്കുവെച്ചു.