binny-

തൃശൂർ: ഒല്ലൂർ വൈലോപ്പിള്ളി സ്‌കൂൾ ഗ്രൗണ്ടിൽ നടന്നുവന്ന ജില്ലാ ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. ജൂനിയർ ഗേൾസ് വിഭാഗത്തിൽ സി.എൻ.എൻ സ്‌പോർട്‌സ് അക്കാഡമി ചേർപ്പ് ഒന്നാം സ്ഥാനവും യുവശബ്ദം സാംസ്‌കാരിക വേദി രണ്ടാംസ്ഥാനവും, കൈപ്പറമ്പ് പഞ്ചായത്ത് സ്‌പോർട്‌സ് പ്രമോഷൻ കൗൺസിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബോയ്‌സ് വിഭാഗത്തിൽ എം.ഇ.എസ് അസ്മാബി കോളേജ് ഒന്നാം സ്ഥാനവും, പ്ലേ ബോൾ തളിക്കുളം രണ്ടാംസ്ഥാനവും ഹെമർഹെഡ് വാരിയേഴ്‌സ് മൂന്നാം സ്ഥാനവും നേടി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ബേസ് ബാൾ അസോസിയേഷൻ നോമിനി കെ.എം.ലെനിൻ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.ടി.ജെയിംസ്, തൃശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ മെമ്പർമാരായ അഖിൽ അനിരുദ്ധൻ, അഡ്വ.കെ.ആർ.അജിത്ബാബു, ബേസ്ബാൾ എക്‌സിക്യൂട്ടീവംഗം ഫിഡലി ബെന്നി, ജിജി മാത്യു തുടങ്ങിയവർ പങ്കെടുത്തു.

150​ ​പേ​ർ​ക്ക് ​കൊ​വി​ഡ്

തൃ​ശൂ​ർ​:​ ​ചൊ​വ്വാ​ഴ്ച്ച​ 150​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​നി​ല​വി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ 65​ ​പേ​രും​ ​വീ​ട്ടു​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ 935​ ​പേ​രും​ ​ചേ​ർ​ന്ന് 1150​ ​പേ​രാ​ണ് ​ആ​കെ​ ​രോ​ഗ​ബാ​ധി​ത​രാ​യ​ത്.​ 102​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 6,67,552​ ​ആ​ണ്.​ 6,61,530​ ​പേ​രാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യ​ത്.

ആ​ധാ​ര​മെ​ഴു​ത്തു​കാ​ർ​ ​ഇ​ന്ന് ​പ​ണി​മു​ട​ക്കും

തൃ​ശൂ​ർ​ ​:​ ​കേ​ര​ള​ത്തി​ലെ​ ​പ​രാ​മ്പ​രാ​ഗ​ത​ ​ആ​ധാ​ര​മെ​ഴു​ത്ത് ​തൊ​ഴി​ലാ​ളി​ക​ൾ​ ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ ​വി​വി​ധ​ങ്ങ​ളാ​യ​ ​വി​ഷ​യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​ഇ​ന്ന് ​ജി​ല്ല​യി​ലെ​ ​ആ​ധാ​ര​മെ​ഴു​ത്തു​കാ​ർ​ ​എ​ല്ലാ​ ​സ​ബ്ബ് ​ര​ജി​സ്ട്രാ​ഫീ​സ് ​മു​ന്നി​ലും​ ​ഓ​രോ​ ​യൂ​ണി​റ്റു​ക​ളു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ​ണി​മു​ട​ക്കും​ ​ധ​ർ​ണ്ണ​യും​ ​ന​ട​ത്തും.​ ​പ​ര​മ്പ​രാ​ഗ​ത​ ​ആ​ധാ​രം​ ​എ​ഴു​ത്ത് ​തൊ​ഴി​ൽ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പ് ​വ​രു​ത്തി​ ​ആ​ധാ​ര​മെ​ഴു​ത്തു​കാ​ർ​ക്കാ​യി​ ​സം​വ​ര​ണം​ ​ചെ​യ്യു​ക,​ ​ക്ഷേ​മ​നി​ധി​ ​കൂ​ടു​ത​ൽ​ ​കു​റ്റ​മ​റ്റ​തും​ ​സു​താ​ര്യ​മാ​ക്കാ​നാ​യി​ ​ബോ​ർ​ഡി​ന്റെ​ ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​നം​ ​വ​കു​പ്പ് ​മ​ന്ത്രി​യി​ൽ​ ​നി​ക്ഷി​പ്ത​മാ​ക്കു​ക​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ളാ​ണ് ​അ​സോ​സി​യേ​ഷ​ൻ​ ​ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എം.​പി.​ശ​ശി​ധ​ര​ൻ,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ടി.​പി.​ബാ​ല​ൻ,​ ​ജി​ല്ലാ​ ​ട്ര​ഷ​റ​ർ​ ​തോ​മ​സ് ​വ​ട​ക്ക​ൻ​ ​എ​ന്നി​വ​ർ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.