തൃശൂർ: പൗരസ്ത്യ ഭാഷാദ്ധ്യാപകസംഘടനയുടെ 74-ാം സംസ്ഥാന വാർഷിക സമ്മേളനം 10, 11, 12 തീയതികളിൽ ചാലക്കുടി കാർമ്മൽ ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 10ന് രാവിലെ 11 മണിക്ക് കേന്ദ്രപ്രവർത്തക സമിതിയോഗവും ഉച്ചക്ക് 2 മണിക്ക് കേന്ദ്രപരി ഷത്ത് യോഗവും നടക്കും. 11ന് 4 മണിക്ക് പ്രതിനിധി സമ്മേളനം മുൻ സംസ്ഥാന പ്രസിഡന്റ് ബാബു എബ്രഹാം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി. നാരായണൻ അദ്ധ്യക്ഷത വഹിക്കും. 12ന് 9.30ന് നടക്കുന്ന വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി കെ. രേഖ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 1.30ന് നടക്കുന്ന സമാപന യാത്രയയപ്പ് സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തിൽ ആൻസൻ ഡോമനിക്, ജൂലി ജോർജ്, ശശി കളരിയേൽ, കെ.എൽ. ജോയ്‌സി എന്നിവർ പങ്കെടുത്തു.