adram
വനിതാ ദിനത്തോടനുബന്ധിച്ച് ചേർപ്പ് ബ്ലാക്ക് തിയറ്ററിന്റെ നേതൃത്വത്തിൽ വെള്ളുന്ന പറമ്പിൽ അമ്മണിഅമ്മയെ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് ആദരിക്കുന്നു.

ചേർപ്പ്: വനിതാദിനത്തോട് അനുബന്ധിച്ച് റിപ്പബ്ലിക് ദിനത്തിൽ കുടിലിനു മുന്നിൽ ദേശീയ പതാക ഉയർത്തി ദേശസ്‌നേഹത്തിന്റെ മാതൃക കാണിച്ച ചേർപ്പ് ചെറുചേനം വെള്ളുന്നപറമ്പിൽ അമ്മിണിഅമ്മയ്ക്ക് ചേർപ്പ് ബ്ലാക്ക് തിയേറ്ററിന്റെ സ്‌നേഹാദരം. പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് ആദരിച്ചു. ബ്ലാക്ക് തിയറ്റർ അംഗങ്ങളായ ശ്രീലത ഗോവിന്ദ്, ശ്രീജി പ്രസാദ്, സി.എൻ. ജയമോഹൻ, പ്രസാദ് കിഴക്കൂട്ട്, പ്രസാദ് വല്ലച്ചിറ എന്നിവർ പങ്കെടുത്തു.