ചേർപ്പ്: ഊരകം അമ്മതിരുവടി ക്ഷേത്രത്തിൽ ബ്രഹ്മകലശാഭിഷേകംവും ശ്രീഭൂതബലിയും രോഹിണിവിളക്കും ഇന്ന് നടക്കും. രാവിലെ അധിവാസം വിടർത്തിപൂജ, പരികലശപൂജ,108 പരികലശം, വലിയപാണിക്കു ശേഷം സ്വർണ്ണക്കുടത്തിൽ ബ്രഹ്മകലശാഭിഷേകവും നടക്കും.
പെരുവനം ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്ന 24 ക്ഷേത്രങ്ങളിൽ പൂരാഘോഷങ്ങൾക്ക് മുന്നോടിയായി ബ്രഹ്മകലശാഭിഷേകം നടത്തുന്ന ഏക ക്ഷേത്രമാണ് ഊരകം അമ്മതിരുവടി ക്ഷേത്രം. സന്ധ്യക്ക് വിശേഷാൽ നിറമാലയ്ക്കു ശേഷം രാത്രി ശ്രീഭൂതബലി നടക്കും.
രോഹിണിവിളക്കിന് ദേവിയെ ഗജവീരന്മാരുടെ അകമ്പടിയോടെ രാത്രി എഴുന്നള്ളിക്കും. ചെറുശ്ശേരി പണ്ടാരത്തിൽ കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളവും തുടർന്ന് ചെറുശ്ശേരി ശ്രീകുമാർ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും ഉണ്ടാകും.