athirapilly
ആദിവാസി വനികൾക്കായി ഇസാഫ് ബാങ്ക് ഒരുക്കിയ പഠന ഉല്ലാസ യാത്ര അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ് ഫ്‌ളാഗ് ഒഫ് ചെയ്യുന്നു.

ചാലക്കുടി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് അതിരപ്പിള്ളിയിലെ ആദിവാസി സ്ത്രീകൾക്കായി ഡബിൾ ഡക്കർ ബസിൽ വിനോദ യാത്രയൊരുക്കി ഇസാഫ് ബാങ്ക്. പോത്തുപാറ, വാച്ചുമരം കോളനികളിൽ നിന്നുള്ള 43 പേരെയാണ് മണ്ണുത്തി കാർഷിക സർവകലാശാല, കുതിരാൻ തുരങ്കം എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയത്. കെ.എസ്.ആർ.ടി.സി അങ്കമാലി ഡിപ്പോയിൽ നിന്നും ഡബിൾ ഡക്കർ ബസ് ലീസിനെടുത്തായിരുന്നു വിനോദയാത്ര ഒരുക്കിയത്. ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ് ഫ്‌ളാഗ് ഒഫ് നടത്തി. ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ്് ചടങ്ങിൽ അദ്ധ്യക്ഷനായി. പ്രോഗ്രാം മാനേജർ എം.പി. ജോർജ്, റീജണൽ മാനേജർ ലിജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.