 
മേലൂർ: പൂലാനിയിലെ പ്രവർത്തനം നിലച്ച ബിയർ കമ്പനി വളപ്പിൽ തീപ്പിടുത്തം. ഉണങ്ങിക്കിടക്കുന്ന പുല്ലുകളും കുറ്റിക്കാടുകളും കത്തിനശിച്ചു. ചാലക്കുടി അഗ്‌നിശമന വിഭാഗം സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പ്രളയത്തിന് ശേഷം പ്രവർത്തനം നിറുത്തിയ കമ്പനി പിന്നീട് തൊഴിലാളികൾക്ക് നഷ്ടം പരിഹാരം നൽകി പിരിച്ചുവിട്ടിരുന്നു. ആർക്കും പ്രവേശനമില്ലാത്തതിനാൽ പുഴത്തീരത്തെ ഏക്കർ കണക്കിന് സ്ഥലം കാടുകറി കിടക്കുകയാണ്.