 
ചെറുതുരുത്തി പി.എൻ.എൻ.എം കോളേജിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനാചരണം പി.കെ. ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
ചെറുതുരുത്തി: സാമൂഹികവും സാമ്പത്തികവുമായ അസമത്വത്തേക്കാൾ ലിംഗപരമായ അസമത്വമാണ് ഇന്ന് സ്ത്രീ നേരിടുന്ന വെല്ലുവിളിയെന്ന് പി.കെ. ശ്രീമതി ടീച്ചർ പറഞ്ഞു. ചെറുതുരുത്തി പി.എൻ.എൻ.എം ആയുർവേദ കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത് അദ്ധ്യക്ഷത വഹിച്ചു. വള്ളത്തോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദേവി, ഡോ. നിരുപമ.കെ, ഡോ. സിത്താര സതീശൻ, സുമയ്യ എന്നിവർ പ്രസംഗിച്ചു.