 
ചേർപ്പ്: കരുവന്നൂർ പനംകുളം പ്രദേശത്ത് കെ- റെയിലിന് സ്ഥലം ഏറ്റെടുക്കുന്നതിനായി ഉദ്യോഗസ്ഥർ വരുന്നതറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. കെ - റെയിൽ വിരുദ്ധ സമിതി നേതാക്കളും നാട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുത്തു. ചേർപ്പ് പൊലീസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും തൃശൂർ തഹസിൽദാറും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമായ ആർ. ജയശ്രീയും സ്ഥലത്തെത്തിയിരുന്നു. കെ - റെയിൽ വിരുദ്ധ സമിതി ജില്ലാ ചെയർമാൻ ശിവദാസൻ മഠത്തിൽ, കെ.ആർ. സിദ്ധാർത്ഥൻ, ഗീരീഷ് മണക്കുന്നത്, അശോകൻ കുണ്ടായിൽ, വി.കെ. ജലീൽ എന്നിവർ നേതൃത്വം നൽകി.