മേലൂർ: വിഷ്ണുമായ ചാത്തൻ സ്വാമി ക്ഷേത്രത്തിലെ കളമെഴുത്ത് പാട്ട് മഹോത്സവം ശനിയാഴ്ച ആഘോഷിക്കും. രാവിലെ 6ന് കലശാഭിഷേകം, വൈകീട്ട് 5ന് മുത്തപ്പനും വിരഭദ്രനും കളമെഴുത്ത് തുടർന്ന് പറനിറയ്ക്കൽ. രാത്രി 8ന് പ്രസാദയൂട്ട്, 9ന് കളത്തിൽ നൃത്തം, 10ന് വിഷ്ണുമായ രൂപക്കളം, 12ന് കളത്തിൽ പൂജ. ഞായറാഴ്ച പുലർച്ചെ വിഷ്ണുമായയുടെ നൃത്തവും കൽപ്പന, പ്രസാദ വിതരണം എന്നിവ നടക്കും.