കയ്പമംഗലം: കയ്പമംഗലം മന്ത്രയിൽ ശ്രീ ദുർഗാദേവി വിഷ്ണുമായ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 10, 11 തീയതികളിൽ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കൊടക്കാട്ടിൽ രവീന്ദ്രൻ ശാന്തിയും ക്ഷേത്രം ശാന്തി വിപിൻ ശാന്തിയും മുഖ്യ കാർമ്മികത്വം വഹിക്കും. പത്തിന് വൈകീട്ട് ആറിന് ത്രികാല ഭഗവതി സേവ, പ്രസാദ ശുദ്ധി, 11ന് രാവിലെ എട്ടിന് പ്രഭാത ശീവേലി, 10.30ന് മുത്തപ്പനും വീരഭദ്രസ്വാമിക്കും കളം, വൈകീട്ട് എഴുന്നള്ളിപ്പ്, 6.45ന് ദീപാരാധന, നാദസ്വരകച്ചേരി, നടയ്ക്കൽ പറ, രാത്രി 8.30ന് നാഗങ്ങൾക്ക് നൂറും പാലും കൊടുക്കൽ, പത്തിന് മുത്തപ്പനും വിഷ്ണുമായയ്ക്കും കലശം, തുടർന്ന് വിഷ്ണുമായ സ്വാമിക്ക് കളം, പുലർച്ചെ രണ്ടിന് ഗുരുതി തർപ്പണം, എഴുന്നള്ളിപ്പ്, മംഗളപൂജ, നടഅടക്കൽ എന്നിവ നടക്കും. മാർച്ച് 18ന് നട തുറക്കും.