
വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരം വർണ്ണാഭമാക്കാനായി മികച്ച സംഭാവനകൾ നൽകിയ ഡോ.പൽപ്പു ഫൗണ്ടേഷൻ ട്രസ്റ്റി റിഷി പൽപ്പുവിനെ എങ്കക്കാട് ദേശം ആദരിച്ചു. പൂരത്തിന്റെ സമാപന ചടങ്ങ് ദിനത്തിൽ നടന്ന നിറമാലയ്ക്കും, ചുറ്റുവിളക്കിനും ശേഷം ക്ഷേത്ര സന്നിധിയിൽ റിഷി പൽപ്പുവിനെ പൂരത്തിന്റെ മുഖ്യ രക്ഷാധികാരി മാരാത്ത് വിജയൻ പൊന്നാടയണിയിച്ചു.
എങ്കക്കാട് വിഭാഗം ജനറൽ സെക്രട്ടറി സുരേഷ് കുമാർ ദേവിയുടെ ചിത്രമടങ്ങിയ ഫലകം സമ്മാനിച്ചു. എങ്കക്കാട് വിഭാഗം പ്രസിഡന്റ് ബാബു പൂക്കുന്നത്ത്, ട്രഷറർ തുളസി കണ്ണൻ, കോർഡിനേറ്റർ പി.ജി.കണ്ണൻ, പൂരം ചീഫ് കോഡിനേറ്റർ എ.കെ.സതീഷ് കുമാർ വടക്കാഞ്ചേരി, കുമരനെല്ലൂർ വിഭാഗക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.