
ആമ്പല്ലൂർ: സാർവദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റഷ്യയുക്രെയിൻ യുദ്ധ ഭീകരതയിൽ ഇരകളാക്കപ്പെട്ട മനുഷ്യരുടെ ദുരിതത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുദ്ധവിരുദ്ധ സംഗമവും വനിത സംഗമവും നടത്തി. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ്് അശ്വതി വി.ബി. സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കെ. ശാന്തകുമാരി അദ്ധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം.ശിവരാമൻ, എം.എസ്. വിജയലക്ഷ്മി, സി.പി. ത്രേസ്യ, കെ.സുകുമാരൻ എന്നിവർ സംസാരിച്ചു.