1

തൃശൂർ: കേരള സംഗീത നാടക അക്കാഡമിയുടെ അമേച്വർ നാടകോത്സവത്തിൽ, ചുഡുവാലത്തൂർ ജനഭേരിയുടെ 'താരം' 26ന് വൈകിട്ട് ഏഴിന് ജനഭേരി ഓപ്പൺ എയർ തിയറ്ററിൽ അവതരിപ്പിക്കും. അഭിമന്യു വിനയകുമാറാണ് 'താരം' സംവിധാനം ചെയ്തിരിക്കുന്നത്. പിന്നണി ഗായകൻ സൂരജ് സന്തോഷിന്റേതാണ് സംഗീതസംവിധാനം. എം.എൻ. വിനയകുമാറും അഭിമന്യു വിനയകുമാറും ചേർന്നാണ് നാടകം രചിച്ചിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്. 200 പേർക്കാണ് പ്രവേശനമുണ്ടാവുക.