thodu-punarudfharanam
ഗ്രാമലക്ഷ്മി പാലം തോട് പുനരുദ്ധാരണം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: ജില്ലാ പഞ്ചായത്തിന്റെ ബ്ലാങ്ങാച്ചാൽ സമഗ്ര നീർത്തട പദ്ധതിയിൽ ഉൾപ്പെടുത്തി കയ്പമംഗലം പഞ്ചായത്ത് പതിനെട്ടാം വാർഡിലെ ഗ്രാമലക്ഷ്മി പാലം തോട് പുനരുദ്ധാരണം ആരംഭിച്ചു. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി 5.9 ലക്ഷം രൂപ ചെലവഴിച്ച് ഗ്രാമലക്ഷ്മി പാലം മുതൽ വടക്കോട്ടുള്ള തോടിന്റെ 500 മീറ്റർ നീളത്തിൽ അരിക് വൃത്തിയാക്കി തോടിന്റെ ആഴവും വീതിയും വർദ്ധിപ്പിച്ച് നവീകരിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അദ്ധ്യക്ഷയായി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.ഡി. സിന്ധു പദ്ധതി വിശദീകരണം നടത്തി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ, യു.വൈ. ഷെമീർ, സി.ജെ. പോൾസൺ, മണി ഉല്ലാസ്, സൂരജ് എസ്. അടിയോടി, നരേന്ദ്രൻ എന്നിവർ സംസാരിച്ചു.