പാവറട്ടി: കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും ഹരിത കേരള മിഷന്റേയും സഹകരണത്തോടെ മണലൂർ നിയോജക മണ്ഡലത്തിലെ 8 ഹയർ സെക്കൻഡറി സ്‌കൂളുകളിൽ മുരളി പെരുനെല്ലി എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും 12, 47, 000 രൂപ ചെലവഴിച്ച് ജല ഗുണനിലവാര പരിശോധന ലാബുകൾ സ്ഥാപിച്ചു. മുല്ലശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ലാബിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആന്റണി, വാർഡ് അംഗം ക്ലമന്റ് ഫ്രാൻസിസ്, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എസ്. ജയകുമാർ, പ്രിൻസിപ്പൽ എൻ. ഷൈലജ, പ്രധാന അദ്ധ്യാപിക ടി.വി. ഹേമലത, പി.ടി.എ. പ്രസിഡന്റ് ഒ.എസ്. പ്രദീപ്, എം.എ. രാഖി ടീച്ചർ എന്നിവർ പ്രസംഗിച്ചു.
വെങ്കിടങ്ങ്: പാടൂർ എ.ഐ.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആന്റണി, ബ്ലോക്ക് പഞ്ചായത്തംഗം കെ.എ. സതീഷ്, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എസ്. ജയകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ടി. മജീദ്, പ്രിൻസിപ്പൽ സജന ഹുസൈൻ, പ്രധാന അധ്യാപിക ഇ.എസ്. ബീന, പി.ടി.എ പ്രസിഡന്റ് അൽത്താഫ് തങ്ങൾ എന്നിവർ സംസാരിച്ചു. കണ്ടശാംകടവ്, കേച്ചേരി, അരിമ്പൂർ സ്‌കൂളുകളിലെ ലാബുകൾ ഉദ്ഘാടനം കഴിഞ്ഞു. ശേഷിക്കുന്ന മൂന്ന് സ്‌കൂളുകളിൽ അടുത്ത ദിവസങ്ങളിൽ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.