 
വടക്കാഞ്ചേരി: സെൻട്രൽ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ വനിതാദിനത്തിൽ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാളം പി.എച്ച്.ഡിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. ഫിലമിൻ. ഇ.എ. എന്നിവരെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് സുഭാഷ് പുഴയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.വി. വത്സലകുമാർ, കെ. മണികണ്ഠൻ, ഡോ. ഉണ്ണിക്കൃഷ്ണൻ, പി. ബിജു എന്നിവർ പ്രസംഗിച്ചു.