ചെറുതുരുത്തി: മലയാളിയുടെ ദേശീയോത്സവമായ ഓണം കഥകളി രൂപത്തിൽ അരങ്ങിലെത്തുന്നു. പുതുവാ മന ഉണ്ണിക്കൃഷ്ണനാണ് രചന നിർവഹിച്ചിരിക്കുന്നത്. കലാമണ്ഡലമാണ് കഥകളിയായി ചിട്ടപ്പെടുത്തുന്നത്. മഹാകവി വള്ളത്തോളിന്റെ അനുസ്മരണ ദിനമായ മാർച്ച് 13 ന് കലാമണ്ഡലം കൂത്തമ്പലത്തിൽ വച്ച് കഥകളി അരങ്ങേറും.