 
ചെറുതുരുത്തി: തന്റെ സർഗശേഷികൊണ്ട് നാലു പതിറ്റാണ്ടോളം കളിത്തട്ടുകളിൽ തുള്ളൽക്കലയെ ജനകീയനാക്കിയ കലാമണ്ഡലം ഗീതാനന്ദൻ അനുസ്മരണവും അവാർഡ് ദാനവും കലാമണ്ഡലം കൂത്തമ്പലത്തിൽ വച്ച് നടന്നു. വൈസ് ചാൻസലർ ഡോ.ടി.കെ. നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗീതാനന്ദൻ സ്മാരക ട്രസ്റ്റി ശോഭ ഗീതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വി.കലാധരൻ മുഖ്യപ്രഭാഷണം നടത്തി. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ, ഭരണ സമിതി അംഗങ്ങളായ കലാമണ്ഡലം പ്രഭാകരൻ, എൻ.ആർ. ഗ്രാമപ്രകാശ്, അക്കാഡമിക് കോ-ഓർഡിനേറ്റർ വി. അച്യുതാനന്ദൻ, തുള്ളൽ വിഭാഗം മേധാവി കലാമണ്ഡലം മോഹന കൃഷ്ണൻ എന്നിവർ പങ്കെടുത്തു. കേശവ ഗീതം അവാർഡ് തിരുവല്ല പൊന്നമ്മയ്ക്കും ഗീതാനന്ദം അവാർഡ് കലാമണ്ഡലം നന്ദകുമാറിനും സമ്മാനിച്ചു. രാവിലെ ഗീതാനന്ദന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി.