കുന്നംകുളം: കുന്നംകുളം ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ 'നോ വാർ' യുദ്ധവിരുദ്ധ പ്രചാരണം നടത്തി. ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ 'നോ വാർ' യുദ്ധവിരുദ്ധ പ്രചാരണം നടത്തി. പ്രധാനാദ്ധ്യാപിക പത്മജ ഉദ്ഘാടനം ചെയ്തു. മുതിർന്ന അദ്ധ്യാപിക ഷാജിത അദ്ധ്യക്ഷയായി. സോഷ്യൽ സയൻസ് അദ്ധ്യാപകൻ സന്തോഷ് മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകി. സ്‌കൂൾ കൗൺസിലർ ടി.വി. ബിജി, വിദ്യാർത്ഥി ധ്രുവൻ എസ്. സുധീർ എന്നിവർ സംസാരിച്ചു.