കുന്നംകുളം: കെ.റെയിൽ വിരുദ്ധ സംസ്ഥാന സമര ജാഥയ്ക്ക് കുന്നംകുളത്ത് സ്വീകരണം നൽകി. കുന്നംകുളം പഴയ സ്റ്റാൻഡിൽ നടന്ന സ്വീകരണ യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതിയംഗം സി.ആർ. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ എം.പി. ബാബുരാജ്, വൈസ് ക്യാപ്ടൻ എസ്. രാജീവൻ, സംസ്ഥാന രക്ഷാധികാരിമാരായ കുസുമം ജോസഫ്, എം. ഷാജർഖാൻ, കൗൺസിലർ ബിജു.സി. ബേബി എന്നിവർ സംസാരിച്ചു.