nws

കുന്നംകുളത്ത് സർവകക്ഷി യോഗത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി സംസാരിക്കുന്നു.

കുന്നംകുളം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കുന്നംകുളത്ത് സർവകക്ഷി നേതാക്കളുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. കുന്നംകുളം ടാക്‌സി സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ മുസ്ലിംലീഗ് കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ് ഉസ്മാൻ കല്ലാട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, സി.പി.എം ഏരിയാ സെക്രട്ടറി എം.എൻ. സത്യൻ, ബി.ജെ.പി നേതാവ് മുരളി വെള്ളിത്തിരുത്തി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയശങ്കർ, ടൗൺ സുന്നി ജുമാ മസ്ജിദ് ഖത്തീബ് ഇസ്മായിൽമൻളരി, ഫാദർ ലുക്ക് ബാബു, മുസ്ലിംലീഗ് സംസ്ഥാന നിർവാഹക സമിതി അംഗം ഇ.പി. കമറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.