പുതുക്കാട്: കലാകാരന്മാരുടെ കൂട്ടായ്മയായ നന്മ യൂണിറ്റിന്റെ നേതൃത്വത്തിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ പുതുക്കാട് എ.എസ്.ഐ ഷീബ അശോകനെ ആദരിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ, പുതുക്കാട് പൊലീസ് എസ.്എച്ച്.ഒ ഉണ്ണിക്കൃഷ്ണൻ, നന്മ പ്രസിഡന്റ് പോളി പുത്തൂർ, സെക്രട്ടറി സുകുമാരൻ പാലുപറമ്പൻ, സാറാമ്മ റപ്പായി എന്നിവർ സന്നിഹിതരായിരുന്നു.