news-photo

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതാക്കൾക്ക് നൽകിയ സ്വീകരണം മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു.

ഗുരുവായൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) സംസ്ഥാന, ജില്ലാ നേതാക്കൾക്ക് ഗുരുവായൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം മമ്മിയൂർ ദേവസ്വം ചെയർമാനും കെ.എച്ച്.ആർ.എ നേതാവുമായ ജി.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ, സംസ്ഥാന സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ജില്ലാ ഭാരവാഹികൾ എന്നിവർക്കാണ് സ്വീകരണം നൽകിയത്. യൂണിറ്റ് പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി, വിനീഷ് വെണ്ടൂർ, ടി.എൻ. മുരളി, സി.എ. ലോകനാഥൻ, സി.ഡി. ജോൺസൻ, മോഹനകൃഷ്ണൻ ഓടത്ത്, പി.ഐ. ആന്റോ, പി. രാമകൃഷ്ണൻ, ശേഷാദ്രി എന്നിവർ സംസാരിച്ചു.