strike
ആധാരം എഴുത്ത് അസോസിയേഷൻ ചാലക്കുടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ധർണ.

ചാലക്കുടി: തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, ആധാരമെഴുത്ത് ഫീസ് ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആധാരം എഴുത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രജിസ്ട്രാഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന വ്യാപകമായി നടന്ന സൂചനാ പണിമുടക്കിന്റെ ഭാഗമായിരുന്നു സമരം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തുടർപ്രക്ഷോഭങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ പ്രഖ്യാപിച്ചു. യൂണിറ്റ് പ്രസിഡന്റ് ബേബി ധർണ ഉദ്ഘാടനം ചെയ്തു. പി.എം. മോഹൻദാസ്, സിജു ആന്റണി, പി.കെ. ലീല എന്നിവർ സംസാരിച്ചു.