കൊടുങ്ങല്ലൂർ: നഗരസഭാ യോഗത്തിനിടെ ഭരണ - പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർപേഴ്‌സൺ ഉൾപ്പെടെ പതിനെട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ ടീച്ചറെ കൈയേറ്റം ചെയ്തുവെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, കൗൺസിലർമാരായ അഡ്വ. ഡി.ടി. വെങ്കിടേശ്വരൻ രശ്മി ബാബു, ധന്യ ഷൈൻ, പാർവതി സുകുമാരൻ, റീന അനിൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ബി.ജെ.പി കൗൺസിലർ രശ്മി ബാബുവിന്റെ പരാതിപ്രകാരം നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ ടീച്ചർ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്, കൗൺസിലർ രവീന്ദ്രൻ നടുമുറി, വത്സല, ഷീല പണിക്കശ്ശേരി, ഗിരിജ, അനിത ബാബു, എൽസി പോൾ, ബീന എന്നിവർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.