കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ യോഗം ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് നേരെ കൊലവിളി നടത്തുകയും നികൃഷ്ട ജീവിയെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്ന് ബെന്നി ബെഹന്നാൻ എം.പി ആവശ്യപ്പെട്ടു. കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. കെ.സുധാകരൻ ജനങ്ങളിൽ നിന്നും ഉയർന്ന് വന്ന തേതാവാണ്. അദ്ദേഹത്തെ സംരക്ഷിക്കാൻ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കറിയാം. എം.പി തുടർന്ന് പറഞ്ഞു. എബി ജോർജ്, നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, ഡേവീസ് കരിപ്പായി, വേണു കണ്ഠരുമഠത്തിൽ, കെ.ജെയിംസ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു.