തൃശൂർ: ഭാരതത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്ന് എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ പറഞ്ഞു. കോൺഗ്രസ് മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു ഡിസൂസ. ജില്ലയിൽ നാല് ലക്ഷം പേരെ കോൺഗ്രസ് അംഗങ്ങളാക്കും. എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിക്കെതിരെ നിരന്തര സമരത്തിന് കോൺഗ്രസ് നേതൃത്വം കൊടുക്കും. ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും സംഘടനാ തിരഞ്ഞെടുപ്പിന്റെ സംസ്ഥാന അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുമായ കെ.അറിവഴകൻ, ഡിജിറ്റൽ മീഡിയ അഖിലേന്ത്യാ കോ-ഓർഡിനേറ്റർ സ്വപ്‌ന പാട്രോണിക്‌സ്, കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ്, ഒ.അബ്ദുറഹ്മാൻകുട്ടി, എം.പി. വിൻസെന്റ്, പി.എ. മാധവൻ, സനീഷ് കുമാർ ജോസഫ്, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, അനിൽ അക്കര, സി.സി. ശ്രീകുമാർ, അഡ്വ. ജോസഫ് ടാജറ്റ് പ്രസംഗിച്ചു. ഡിജിറ്റൽ സംവിധാനത്തിലൂടെ പൂർണമായും ഓൺലൈൻ വഴിയാണ് മെമ്പർഷിപ്പ് പ്രവർത്തനം നടത്തുന്നത്.