1

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടിനായർ സ്മാരക പുരസ്‌കാരം സി.എസ്. ഭരതന് ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ സമ്മാനിച്ചു. സ്വർണ്ണപ്പതക്കവും, കീർത്തിഫലകവും, പ്രശംസാപത്രവും അടങ്ങിയതാണ് പുരസ്‌കാരം. ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ബോർഡ് അംഗം എം.ജി നാരായണൻ അദ്ധ്യക്ഷനായി.

മെമ്പർ വി.കെ. അയ്യപ്പൻ പൊന്നാട അണിയിച്ചു. പെരുവനം കുട്ടൻമാരാർ, പെരുവനം ആറാട്ടുപുഴ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ.എ. കുമാരൻ, എ. രാജേന്ദ്രൻ, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മധു മംഗലത്ത്, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മിഷണർ കെ. സുനിൽകുമാർ, ആറാട്ടുപുഴ ദേവസ്വം ഓഫീസർ പി.യു. നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.