 
തൃശൂർ: കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രി 1,06,600 രൂപ അധികമായി ഈടാക്കിയെന്ന പരാതി തുടർ നടപടികൾക്കായി തൃശൂർ ജില്ലാ കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
അനന്തര നടപടികൾക്കായി പരാതിക്കാരന് കളക്ടറെ സമീപിക്കാമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ചേലക്കര സ്വദേശി ജിജോ ജോസഫ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരന്റെ ഭാര്യയാണ് ചികിത്സ തേടിയത്. അനുവദനീയമായതിനേക്കാൾ തുക ഈടാക്കിയെന്നായിരുന്നു പരാതി.