തൃശൂർ: വെളപ്പായ-തൃശൂർ മെഡിക്കൽ കോളേജ് റോഡ് ബി.എം.ആൻഡ് ബി.സി. നിലവാരത്തിൽ പുനരുദ്ധരിക്കാൻ 98 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി. 2021-22 സാമ്പത്തിക വർഷത്തെ സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിൽ ഈ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉൾപ്പെടുത്തിയിരുന്നു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് അധികമായി വേണ്ടിവരുന്ന തുക കൂടി ഉൾപ്പെടുത്തി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി നിവേദനമായി സർക്കാരിന് സമർപ്പിച്ചത്. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് പ്രകാരം 98 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. തൃശൂർ ജില്ലയിൽ നിന്നും സമീപ ജില്ലകളിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് ദിവസേനയെത്തുന്ന ആയിരക്കണക്കിന് രോഗികൾ ഉൾപ്പെടെ ഉപയോഗിക്കുന്ന പ്രധാന റോഡാണിത്.