 കെ.പി.എം.എസ് കൊടുങ്ങല്ലൂർ താലൂക്ക് യൂണിയൻ സമ്മേളനം സംഘടനാ സെക്രട്ടറി സാബു കരിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.
കെ.പി.എം.എസ് കൊടുങ്ങല്ലൂർ താലൂക്ക് യൂണിയൻ സമ്മേളനം സംഘടനാ സെക്രട്ടറി സാബു കരിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: കേരള പുലയർ മഹാസഭയുടെ സുവർണ ജൂബിലി സമ്മേളനം 'മലബാർ സംഗമം' പട്ടികജാതി വിഭാഗത്തിന്റെ പുതുചരിത്രം സൃഷ്ടിക്കുമെന്ന് കെ.പി.എം.എസ് സംഘടനാ സെക്രട്ടറി സാബു കരിശ്ശേരി. കെ.പി.എം.എസ് കൊടുങ്ങല്ലൂർ താലൂക്ക് യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് ബിനോജ് തെക്കേമറ്റത്തിൽ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ഗിരീഷ് പോളച്ചിറ, ഖജാൻജി മിഥുൻ പാറശ്ശേരി, പി.എൻ. സുരൻ, പി.എ. രവി, പി.വി. കുട്ടൻ, ആശ ശിവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആശ ശിവൻ (പ്രസിഡന്റ്), സുബ്രഹ്മണ്യൻ, ടി.കെ. മുരളി (വൈസ് പ്രസിഡന്റ്), ഗിരീഷ് പോളച്ചിറ (സെക്രട്ടറി), സി.എ. സത്യൻ, അംബരീഷ് (അസിസ്റ്റന്റ് സെക്രട്ടറി), എ.എസ്. സിജു (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.