കല്ലൂർ: കൊവിഡ് കാലത്ത് ജില്ലയിൽ മികച്ച സേവന പ്രവർത്തനങ്ങൾ നടത്തിയ സന്നദ്ധ സംഘടനയ്ക്കുള്ള തൃശൂർ നെഹ്‌റു യുവകേന്ദ്ര അവാർഡ് കല്ലൂർ സൗഹൃദ യുവസംഗമം നേടി. അത്യാഹിതങ്ങളിൽ ഓക്‌സിജൻ ഉൾപ്പെടെയുള്ള മികച്ച സേവനം നൽകിയതിനാണ് സൗഹൃദയ്ക്ക് അവാർഡ്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി പി.എസ്. നിഷിൽ നിന്ന് സൗഹൃദ യുവസംഗമം പ്രസിഡന്റ് പ്രീബനൻ ചുണ്ടേലപറമ്പിൽ, രക്ഷാധികാരി സതീശൻ ഊരാളത്ത് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.