കൊടകര: ആളൂർ എസ്.എൻ.വി യു.പി സ്‌കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷവും ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഡയമണ്ട് ജൂബിലി കെട്ടിടത്തിന്റെ ഉദ്ഘാടനവും ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് നാലിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ആളൂർ എസ്.എൻ.ഡി.പി സമാജം പ്രസിഡന്റ് ഇ.കെ. മാധവൻ അദ്ധ്യക്ഷനാകും. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.എസ്. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. വാർത്താ സമ്മേളനത്തിൽ ആളൂർ എസ്.എൻ.ഡി.പി സമാജം പ്രസിഡന്റ് ഇ.കെ. മാധവൻ, സെക്രട്ടറി ഇ.എം. ശ്രീനിവാസൻ, ട്രഷറർ ഇ.വി. സുബ്രഹ്മണ്യൻ, ജോയിന്റ് സെക്രട്ടറി ഇ.എം. ഉണ്ണിക്കൃഷ്ണൻ, പ്രധാനാദ്ധ്യാപിക എം.എ. അതിഥി എന്നിവർ പങ്കെടുത്തു.