ചേലക്കര: സ്ത്രീപക്ഷ നവകേരളം പ്രചരണത്തിന്റെ ഭാഗമായി കുടുംബശ്രീ തൃശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന കലാജാഥയുടെ പര്യടനം 12 ന് ചലക്കരയിൽ എത്തിച്ചേരും. പഴയന്നൂർ ബ്ലോക്കിലെ നാല് പഞ്ചായത്തുകളുടെ സ്വീകരണം ചേലക്കരയിൽ വച്ച് നടത്തുന്നതിന്റെ സംഘാടക സമിതി യോഗം ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പദ്മജ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ എല്ലിശ്ശേരി വിശ്വനാഥൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ശോഭന തങ്കപ്പൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെലീൽ, ജാനകി ടീച്ചർ, സെക്രട്ടറി പി.ഡി. പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.