elephant
മേ​ത്ത​ല​ ​ഈ​ശ്വ​ര​മം​ഗ​ലം​ ​ക്ഷേ​ത്ര​ത്തി​ൽ​ ​എ​ത്തിയ ഊട്ടോളി മഹാദേവനും പാപ്പാൻ ദീപുവും ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നു.

കൊടുങ്ങല്ലൂർ: ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ആനയും പാപ്പാനും നാട്ടുകാർക്ക് കൗതുകക്കാഴ്ചയായി. ഊട്ടോളി മഹാദേവൻ എന്ന കൊമ്പനും പാപ്പാൻ ദീപുവുമാണ് ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്. അപൂർവ സ്‌നേഹ ബന്ധത്തിന്റെ സാക്ഷ്യപത്രമായി ഇവരുടെ ഭക്ഷണം കഴിക്കൽ. ഇത്തരത്തിലുള്ള ഭക്ഷണം പങ്കിടൽ ഇടയ്ക്കൊക്കെ ഉണ്ടാകാറുണ്ടെങ്കിലും മേത്തല ഈശ്വരമംഗലം ക്ഷേത്രത്തിൽ എത്തി പൊതുഇടത്തിൽ ഒരു പാത്രത്തിൽ ഭക്ഷണം കഴിക്കുന്നത് നാട്ടുകാർക്ക് അപൂർവ കാഴ്ചയായി.