പാവറട്ടി: എളവള്ളിയിൽ വില്ലേജ് ഓഫീസറെ ഉടൻ നിയമിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് തൃശൂർ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തും. ഡി.സി.സി സെക്രട്ടറി വിജയ് ഹരി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് സി.ജെ സ്റ്റാൻലി അദ്ധ്യക്ഷത വഹിക്കും.