 
പഴുവിൽ: ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ നയിക്കുന്ന കെ. റെയിൽ വിരുദ്ധ പ്രക്ഷോഭ പദയാത്ര വിജയിപ്പിക്കാൻ ചാഴൂർ പഞ്ചായത്ത് ബി.ജെ.പി യോഗം തീരുമാനിച്ചു. യോഗം ജില്ലാ വൈസ് പ്രസിഡന്റ് സർജു തൊയ്ക്കാവ് ഉദ്ഘാനടം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജി കളരിക്കൽ അദ്ധ്യക്ഷനായി. ചേർപ്പ് മണ്ഡലം പ്രസിഡന്റ് ഷിജോ ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് മനോഷ് ബ്രാരത്ത്, അജിത്ത് പട്ടത്ത്, സുനിൽ സി.എസ്, ഷാജു പി.ആർ, നിഖിൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സമർപ്പണനിധിയിൽ ചാഴൂർ പഞ്ചായത്തിൽ എറ്റവും കൂടുതൽ നിധി സമാഹരണം നടത്തിയ മോഹനൻ എൻ.എം, രാമചന്ദ്രൻ എൻ.കെ, ഹരിദാസ് എൻ.വി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ടിന്റെ മാതാവിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.