ഒല്ലൂർ: സംസ്ഥാന ബഡ്ജറ്റിൽ ഒല്ലൂർ നിയോജക മണ്ഡലത്തിന് മുൻഗണന നൽകി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. മുളയം പണ്ടാരച്ചിറ സ്ലൂയിസ് കം റെഗുലേറ്റർ നിർമ്മാണത്തിന് 40 ലക്ഷം രൂപയും കട്ടിലപൂവ്വം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയം നിർമ്മാണത്തിന് 3 കോടി രൂപയും ഒരപ്പൻകെട്ട് ടൂറിസം വികസനത്തിന് 5 കോടിയും ഒല്ലൂർ പൊലീസ് സ്റ്റേഷൻ കെട്ടിട സമുച്ചയത്തിന് 3 കോടിയും പുത്തൂർ കായൽ നവീകരണത്തിന് 100 കോടിയും കണിമംഗലം-നെടുപുഴ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് 3 കോടിയും പെരുവാങ്കുളങ്ങര റോഡിന് 3 കോടിയും അനുവദിച്ചു. പുത്തൂർ സെന്റർ വികസനം തുടർപ്രവർത്തനത്തിന് 25 കോടിയും ഒല്ലൂർ ടൗൺ റോഡിന് 50 കോടിയും പുത്തൂർ പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടം നിർമ്മാണത്തിന് 4 കോടിയും പുത്തൂർ പഞ്ചായത്ത് സ്റ്റേഡിയം നിർമ്മാണത്തിന് 5 കോടിയും ഒല്ലൂർ സെന്റർ വികസന തൂടർച്ചയ്ക്ക് 5 കോടിയും മൂർക്കനിക്കര ഗവ. യു.പി സ്‌കൂൾ സ്റ്റേഡിയം നിർമ്മാണത്തിന് 3 കോടിയും മുളയം വാട്ടർ ടാങ്ക് പള്ളിക്കണ്ടം-കൂട്ടാല റോഡിന് 8 കോടിയും വലക്കാവ് താളിക്കുണ്ട് ആശാരിക്കാട് മുരുക്കുംപാറ റോഡിന് 5 കോടിയും കച്ചിത്തോട് ഡാമിന് 3 കോടിയും പീച്ചി ടൂറിസം വികസനത്തിന് 5 കോടിയും ചിറക്കേക്കോട് പുല്ലാനിക്കാട് റോഡിന് 9 കോടിയും മാരയ്ക്കൽ കാളക്കുന്നു ലിഫ്റ്റ് ഇറിഗേഷന് 5 കോടിയും ചിയ്യാരം വാക്കിംഗ് സ്ട്രീറ്റ് ടൂറിസം സൗന്ദര്യവത്കരണത്തിന് 3 കോടിയും അനുവദിച്ചതായി സ്ഥലം എം.എൽ.എയായ മന്ത്രി കെ. രാജൻ അറിയിച്ചു.